ഒരേ സമയം 15 പേര്‍ക്ക് അനുമതി; പ്രതിദിനം 300 പേര്‍ക്ക് പ്രവേശിക്കാം
ഗുരുവായൂര്‍: ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളും തുറക്കുന്ന പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനാനുമതി. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നരമാസക്കാലമായി അടച്ചിട്ടിരുന്ന ക്ഷേത്രം നാളെ തുറക്കും.
കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തരെ പ്രവേശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.ഒരേ സമയം 15 പേര്‍ക്കാണ് ക്ഷേത്രത്തില്‍ പ്രവേശനത്തിന് അനുവാദമുണ്ടാകുക. ഇത്തരത്തില്‍ പ്രതിദിനം 300 ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനസൗകര്യമുണ്ടാകും.
പ്രവേശനം ഓണ്‍ലൈന്‍ ബുക്കിംഗ് അടിസ്ഥാനമാക്കി വിര്‍ച്വല്‍ ക്യൂ മുഖാന്തരമായിരിക്കും. നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല.