നെടുമ്പാശേരി വിമാനത്താവളത്തിന് രാജ്യാന്തര പുരസ്‌ക്കാരം

യാത്രക്കാര്‍ക്ക് നല്‍കുന്ന മികച്ച സേവനത്തിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാല്‍) രാജ്യാന്തര പുരസ്‌ക്കാരം. വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ രാജ്യാന്തര സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ)ന്റെ ‘ റോള്‍ ഓഫ് എക്സലന്‍സ് ‘ പുരസ്‌ക്കാരത്തിനാണ് സിയാല്‍ അര്‍ഹമായത്.

ഈ വര്‍ഷം ലോകത്തിലെ ആറ് വിമാനത്താവളങ്ങളാണ് എസിഐ യുടെ റോള്‍ ഓഫ് എക്സലന്‍സ് ബഹുമതിയ്ക്ക് അര്‍ഹമായത്.

യാത്രക്കാരുടെ സംതൃപ്തി മനസ്സിലാക്കാന്‍ ലോകവ്യാപകമായി വിമാനത്താവളങ്ങളില്‍ എസിഐ സര്‍വെ നടത്താറുണ്ട്. പ്രതിവര്‍ഷം അമ്പത് ലക്ഷം മുതല്‍ ഒന്നരക്കോടി വരെ യാത്രക്കാര്‍ എത്തുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ തുടര്‍ച്ചയായി അഞ്ചു തവണ സിയാല്‍ എസിഐയുടെ പുരസ്‌ക്കാരത്തിന് അര്‍ഹമായിരുന്നു.

തുടര്‍ച്ചയായി സേവന നിലവാരം ഉറപ്പാക്കാന്‍ സിയാല്‍ നടത്തുന്ന ശ്രമങ്ങളെ യാത്രക്കാര്‍ അംഗീകരിച്ചിരിക്കുന്നു. യാത്രക്കാര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളില്‍ പുതിയ നിലവാരം സൃഷ്ടിക്കുന്നതില്‍ സിയാല്‍ മാതൃകാപരമായ സമീപനമാണ് പുലര്‍ത്തുന്നതെന്നും പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തില്‍ എസിഐ ഡയറക്ടര്‍ ജനറല്‍ ലൂയി ഫിലിപ്പെ ഡി ഒലിവേര അറിയിച്ചു.

spot_img

Related Articles

Latest news