” എപ്പാ ” ലോഗോ പ്രകാശനം വെള്ളിയാഴ്ച

റിയാദ് :റിയാദിലെ പത്തനംതിട്ട ജില്ലക്കാരുടെ പുതിയ കൂട്ടായ്മയ ആയ എപ്പ (എന്റെ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ) യുടെ ലോഗോ പ്രകാശനവും മെമ്പർഷിപ്പ് വിതരണോദ്ഘാടനവും ഈ വരുന്ന 27 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ബത്തയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു. റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ റിയാദിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നു. സ്വന്തം നാട്ടിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ ആണെങ്കിലും ജന്മനാടിനെ നമ്മുടെ മനസ്സിൽ നിന്ന് അകറ്റി നിർത്തുവാൻ ഒരിക്കലും നമുക്ക് കഴിയില്ല. കേവലം ഒരു പേരിലോ പദവിയിലോ ഒതുങ്ങുന്നതല്ല ഈ സംഘടന. അർഹതപ്പെട്ടവർക്കുള്ള സഹായം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് “എപ്പ “യുടെ ലക്ഷ്യം. പ്രവാസ ലോകത്ത് ഒറ്റപ്പെട്ടു പോകുന്ന നമ്മുടെ സഹോദരങ്ങൾക്ക് ആശ്വാസവും പിന്തുണയും നൽകുകയാണ് ഈ സംഘടനയുടെ ഉദ്ദേശ്യം എന്നും റിയാദിലെ മുഴുവൻ മലയാളി സുഹൃത്തുക്കളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

spot_img

Related Articles

Latest news