സമൂഹമാധ്യമം വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഘം പിടിയില്‍

മലപ്പുറം: സമൂഹ മാധ്യമങ്ങള് വഴി പരിചയപ്പെട്ട് പെണ്കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം പിടിയില്. കാസര്കോട് സ്വദേശികളായ മുഹമ്മദ്നിയാസ് (22), മുഹമ്മദ് ഷാഹിദ് (20), അബു താഹിര് (19) എന്നിവരാണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച എസ്‌ഐ കെ രഞ്ജിതും സിപിഒ സുധീഷും ജീപ്പില് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.

മമ്പുറത്ത് വൺവേ തെറ്റിച്ചുവന്ന ആൽട്ടോ കാറിലുള്ളവരെ ചോദ്യംചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. മൂന്ന് യുവാക്കളും ഒരു പെണ്കുട്ടിയുമായിരുന്നു കാറിൽ. പരസ്പര വിരുദ്ധ മറുപടി നല്കിയതോടെ നാലു പേരെയും വാഹനം സഹിതം സ്റ്റേഷനില് എത്തിച്ചു.

പ്രിന്സിപ്പല് എസ്‌ഐ പി എം രതീഷ് നടത്തിയ ചോദ്യംചെയ്യലില് സംഘത്തിലെ നിയാസ് ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്കുട്ടിയാണ് കാറിലുണ്ടായിരുന്നതെന്ന് വ്യക്തമായി. നിയാസിന്റെ മൊബൈല് ഫോണ് പരിശോധിച്ചതില് പെണ്കുട്ടിയൊന്നിച്ചുള്ള ഫോട്ടോകള് കണ്ടെത്തി.

പെണ്കുട്ടിയെ ചോദ്യം ചെയ്തതോടെ കൂടുതല് വിവരങ്ങള് ലഭ്യമായി. പ്ലസ്ടുവിനു പഠിക്കുന്ന 17 വയസുള്ള പെണ്കുട്ടിയാണ് പ്രതികള്ക്കൊപ്പമുണ്ടായിരുന്നത്. ഏപ്രിലില് ഇന്സ്റ്റഗ്രാമിലൂടെയാണ് നിയാസ് പെണ്കുട്ടിയെ പരിചയപ്പെടുന്നത്.

ഉമ്മയുടെ ഫോണിലൂടെ പെണ്കുട്ടി വീഡിയോ കോള് ചെയ്യാറുള്ളതായി മൊഴി നല്കി. ബന്ധുവായ മറ്റൊരു പെണ്കുട്ടിയുടെ ഫോണിലൂടെയാണ് ഇന്സ്റ്റഗ്രാം ഉപയോഗിച്ചിരുന്നത്.

25ന് നിയാസ് കാറില് ഷാഹിദുമൊന്നിച്ച്‌ പെണ്കുട്ടിയുടെ വീടിന് സമീപമെത്തി. കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നതായി പറഞ്ഞ് പെണ്കുട്ടി നിയാസിനൊപ്പം കാറില് പോയി. 28ന് വീണ്ടും വരുമെന്ന് പറഞ്ഞ് യുവാക്കള് മടങ്ങി.

ചെമ്മാട്ട് റൂം എടുക്കുമെന്നും കാറുമായി വന്ന് വിളിക്കുമെന്നും അറിയിച്ചു. തിങ്കളാഴ്ച രാവിലെ 9.30ന് നിയാസും ഷാഹിദും അബു താഹിര് എന്ന മറ്റൊരു സുഹൃത്തുംകൂടി കാറില് വന്ന് പെണ്കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഷാഹിദ് കാറോടിച്ചപ്പോള് അബു താഹിര് മുന്സീറ്റിലിരുന്നു. പിന്സീറ്റില് നിയാസ് പെണ്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടയിലാണ് സംഘം പിടിയിലായത്. പൊലീസ് പെണ്കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി വിട്ടയച്ചു. യുവാക്കള്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തു.

അന്വേഷണത്തില് രണ്ടാം പ്രതി ഷാഹിദ് ചമ്രവട്ടം സ്വദേശിനിയായ പെണ്കുട്ടിയുമായി ഷെയര് ചാറ്റിലൂടെയും മൂന്നാം പ്രതി അബു താഹിര് ഈശ്വരമംഗലം സ്വദേശിനിയായ പ്ലസ് ടു വിദ്യാര്ഥിനിയുമായി ഇന്സ്റ്റഗ്രാമിലൂടെയും മറ്റും സമ്പര്ക്കം പുലര്ത്തി വരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

spot_img

Related Articles

Latest news