മലപ്പുറം, വൈക്കം മുഹമ്മദ് ബഷീറിന്റെ രണ്ട് ചെറുകഥകൾ ബ്രയിൻ ലിപിയിലേക്ക്. ET മുഹമ്മദ് ബഷീർ MP ചെയർമാനായിട്ടുള്ള പുളിക്കലിലെ ജിഫ് ബിയും അസ്സബാഹ് സ്വസൈറ്റി ഫോർ ദി ബ്ലൈയ്ന്റും സംയുക്തമായാണ് പുസ്തകങ്ങൾ പുറത്തിറക്കിയത്.
നമ്മുട കാലശേഷം ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നു എന്ന് പറയാൻ അവസരമുണ്ടാക്കുമ്പോൾ അത് നന്മയുടെ വാക്കുകളാവണം, സഹജീവികളോടുള്ള കരുണയും കരുതലുമാവണം എന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ ചടങ്ങിൽ മുഖ്യാതിഥിയായി. മികച്ച സാമൂഹ്യ പ്രവർത്തക നർഗീസ്ബീഗം, പ്രസ്സ് യാഥാർത്ഥ്യമാക്കാൻ കാരണക്കാരനായ കെ.എം.സി.സി നേതാവ് കൊട്ടപ്പുറം ബാബു സാഹിബ് തുടങ്ങിയവർ പങ്കെടുത്തു.

