ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു

ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത് രാജിവെച്ചു. ഗവർണർ ബേബി റാണി മൗര്യയ്ക്ക് രാജിക്കത്ത് കൈമാറി. നാല് മാസങ്ങൾക്ക് മുൻപാണ് തിരാത് സിംഗ് റാവത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത്.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് രാജിയെന്നാണ് സൂചന. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡൽഹിയിൽ ഉണ്ടായിരുന്ന അദ്ദേഹം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ശനിയാഴ്ച എംഎൽഎമാർ ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും.

spot_img

Related Articles

Latest news