പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി സിബിഎസ്ഇ

കോവിഡ് സാഹചര്യത്തിൽ രാജ്യത്തെ വിദ്യാർഥികളെല്ലാം പ്രതിസന്ധിയിലാണ്. കോവിഡ് സാഹചര്യം വിദ്യാർഥികളെ കൂടുതൽ ആശങ്കയിലാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കുള്ള പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി തവണ കോടതിയിൽ പരാതി നൽകുകയും ഹർജികൾ പരിഗണിക്കുകയുമുണ്ടായി. ഇപ്പോഴിതാ പുതിയ അദ്ധ്യയന വര്‍ഷത്തിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുകയാണ് സിബിഎസ്ഇ.

2021-2022 അദ്ധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. അദ്ധ്യായന വർഷത്തെ രണ്ട് ടേമാക്കി തിരിക്കുവാനാണ് തീരുമാനം.

ഓരോ ടേമിനും 50 ശതമാനം വച്ച് സിലബസുകള്‍ വിഭജിക്കും. ആദ്യ ടേമിന്റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായും നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

spot_img

Related Articles

Latest news