പീഡനം : ഷറാറ ഷറഫുദ്ദീന്റെ വീട്ടിലേക്ക് യുവമോർച്ച പ്രതിഷേധ മാർച്ച്

കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വ്യവസായി ഷറാറ ഷറഫുദ്ദീന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യുവമോർച്ച. പെൺകുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്. തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഷറഫുദ്ദീന്റെ കുയ്യാലിലെ ബംഗ്ലാവിലേക്കായിരുന്നു മാർച്ച്. സംഗമം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഷറാറാ ബംഗ്‌ളാവിന് സമീപം പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സമരം യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ അരുൺ കൈതപ്രം ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി തലശ്ശേരി മണ്ഡലം അദ്ധ്യക്ഷൻ കെ. ലിജേഷ് , യുവമോർച്ച തലശ്ശേരി മണ്ഡലം അദ്ധ്യക്ഷൻ പ്രജീഷ് മഠത്തിൽ , മണ്ഡലം ജന: സെക്രട്ടറി വൈശാഖ് , ഒ.ബി.സി മോർച്ച തലശ്ശേരി മണ്ഡലം അദ്ധ്യക്ഷൻ അനീഷ് കൊളവട്ടം തുടങ്ങിയവർ സംസാരിച്ചു.

spot_img

Related Articles

Latest news