അമ്പതോളം പേര്‍ക്ക് പരിക്ക്
ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ആറുനില ഫാക്ടറിയില്‍ വന്‍തീപിടിത്തത്തില്‍ കുറഞ്ഞത് 52 പേര് വെന്തുമരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നര്യാണ്‍ ഗഞ്ജിലെ രുപ്ഗഞ്ചിലുള്ള ഹാഷെം ഫുഡ് ആന്‍ഡ് ബിവറേജ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്.