ഓൺലൈൻ ബുക്കിങ്ങിലൂടെ വാടക ടാക്സികൾ ലഭിക്കാൻ ഉപയോഗിക്കുന്ന പ്രശസ്തമായ “ഓല ഗ്രൂപ്പ്” നിർമ്മിക്കുന്ന ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിലെത്തുന്നു. മികച്ച ബാറ്ററിയും കാര്യ ക്ഷമതയും ഉറപ്പു നൽകുന്ന ഓല സ്കൂട്ടറുകൾ മാർക്കറ്റ് കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്.
അങ്കിത് ഭാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ആസ്ഥാനം കർണ്ണാടകയാണ്. ഹൈപ്പർ ചാർജർ നെറ്റ്വർക്ക് എന്ന പേരിൽ രാജ്യത്തുടനീളം നാനൂറോളം ചാർജിങ് സ്റ്റേഷനുകൾ ഓല സ്ഥാപിക്കുന്നുണ്ട്. 650 കോടി ഡോളർ മൂലധനമുള്ള ഓല , ഇലക്ട്രിക് സ്കൂട്ടർ മേഖലയിൽ ശക്തമായ മത്സരം ഉണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല.