കര്‍ണാടക പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ബെംഗളൂരു:  കർണ്ണാടകയിലെ വിവിധ ഡിഗ്രി ഡിപ്ളോമ കോഴ്‌സുകളുടെ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.

ഡിഗ്രി ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ പ്രായോഗിക പരീക്ഷകള്‍ ജൂലൈ 26 മുതല്‍ 28 വരെ നടക്കുമെന്നും അവശേഷിക്കുന്ന വിഷയങ്ങളുടെ തിയറി പരീക്ഷകള്‍ ഓഗസ്റ്റ് രണ്ട് മുതല്‍ 21 വരെ നടക്കുമെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രണ്ട്, നാല്, ആറ് സെമസ്റ്ററുകളുടെ പ്രായോഗിക പരീക്ഷകള്‍ 2021 നവംബര്‍ 2 മുതല്‍ നവംബര്‍ 12 വരെ നടത്തും. അതേ സെമസ്റ്ററുകളുടെ തിയറി പരീക്ഷകള്‍ 2021 നവംബര്‍ 17 മുതല്‍ 2021 ഡിസംബര്‍ 6 വരെ നടത്തും.

ഡിഗ്രി കോഴ്സുകളുടെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ പരീക്ഷകള്‍ ഓഗസ്റ്റ് 15 നകം പൂര്‍ത്തിയാകുമെന്നും രണ്ട്, നാല്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ ഒക്ടോബറിന് മുമ്പ് പൂര്‍ത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ രണ്ട്, നാല്, ആറ് സെമസ്റ്ററുകളുടെ പരീക്ഷ അവസാനിക്കുന്ന കൃത്യമായ തീയതി ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ക്കോ സംശയങ്ങള്‍ പരിഹരിക്കാനോ പരീക്ഷകള്‍ക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനോ ക്ലാസുകളില്‍ എത്താമെന്നും മന്ത്രി വ്യക്തമാക്കി. ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് പതിവ് ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച്‌ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുമായി കൂടിയാലോചിച്ച്‌ 3-4 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ സമിതി വൈസ് ചെയര്‍പേഴ്സണ്‍ ഡോ. തിമ്മേഗൗഡ, ഉന്നത വിദ്യാഭ്യാസ വകുപ്പ് എസി‌എസ് കുമാര്‍ നായിക്, കൊളേജിയേറ്റ് വിദ്യാഭ്യാസ വകുപ്പ് കമ്മീഷണര്‍ പ്രദീപ് പി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12 ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച മുതല്‍ വൈകിട്ട് അഞ്ചു മുതല്‍ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്. നേരത്തെ ഓഗസ്റ്റ് ഒന്നിന് പരീക്ഷ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന് 198 ആക്കി വര്‍ധിപ്പിച്ചു. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടും.

എല്ലാ വിദ്യാര്‍ഥികള്‍ക്കും മാസ്ക്കുകള്‍ നല്‍കും. സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പുവരുത്തണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പരീക്ഷ ഹാളിലേക്ക് കടക്കാനും പുറത്തുപൊകാനും സമയക്രമം നിശ്ചയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

spot_img

Related Articles

Latest news