മുംബൈ : ഈ വർഷം ഡിസംബറിൽ വിക്ഷേപിക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ മിഷന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. 3 യാത്രക്കാരുമായി ഈ വർഷാവസാനം വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇവർക്ക് ആവശ്യമായ ഇന്ത്യൻ ഭക്ഷണങ്ങളുടെ തയ്യാറെടുപ്പുകൾ അടക്കം ലാബുകളിൽ തയ്യാറാകുന്നു. ബഹിരാകാശ കുതിപ്പുകൾക്കു ആവേശം പകരുന്ന പദ്ധതിയാണ് ഗഗൻയാൻ . GSLV മാർക്ക് 3 റോക്കറ്റുകൾ ഉപയോഗിച്ചായിരിക്കും വിക്ഷേപണം . ബഹിരാകാശ യാത്രക്കായുള്ള പരിശീലനം റഷ്യയിൽ പുരോഗമിക്കുണ്ട്. 7 പേരാണ് ഈ പരിശീലനത്തിൽ പങ്കുടുക്കുന്നതു. ഭൂമിയുടെ തൊട്ടടുത്തുള്ള ഭ്രമണപഥത്തിൽ 275 -400 കീമീ വേഗതയിൽ ആയിരിക്കും സഞ്ചാരം.