പ്രവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി വിർച്വൽ പ്രതിഷേധ സംഗമം നടത്തുന്നു. പ്രവാസ ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നും പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സംഗമം ജൂലൈ 25 ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ്. ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സംഗമം യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.പി. വിൻസെൻറ് അധ്യക്ഷനായിരിക്കും. പ്രതിനിധികളായി എൻ. പി. രാമചന്ദ്രൻ യുഎഇ, ടി. എ. രവീന്ദ്രൻ യുഎഇ, സുരേഷ് ശങ്കർ സൗദി അറേബ്യ, എ. പി. മണികണ്ഠൻ ഖത്തർ , കെ.എം അബ്ദുൽ മനാഫ് യു എ ഇ എന്നിവർ അഭിസംബോധന ചെയ്യും.
വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്നായി യഹിയ കൊടുങ്ങലൂർ, കെ. എച്ച്. താഹിർ, സലീം ചെറക്കൽ, ബി. പവിത്രൻ, ഫൈസൽ തഹാനി, നാസർ അൽദാരാ, ഷാജി മോഹൻ, ഷരീഫ് അറക്കൽ, അലി ആളൂർ, ജലിൻ തൃപ്രയാർ എന്നിവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും.
പ്രവാസ ലോകത്തെ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രമേയം അവതരിപ്പിക്കുമെന്നും എം. പി. വിൻസൻറ് അറിയിച്ചു.