രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം മലപ്പുറത്ത്

രാജ്യത്തെ തന്നെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം മലപ്പുറം ജില്ലയില്‍. വാഴക്കാട് നിര്‍മ്മിച്ച കുടുംബാരോഗ്യ കേന്ദ്രം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ലോക മലയാളികള്‍ക്കുതന്നെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മികച്ച രീതിയില്‍ ശക്തിപ്പെത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2016 മുതല്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി ഇത് നടപ്പിലാക്കി വരികയാണെന്നും വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം പോലുള്ള പദ്ധതികള്‍ ഈ ശ്രമത്തിനു കരുത്തുപകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018 ലെ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന ആശുപത്രി വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പാണ് പുനര്‍നിര്‍മിച്ച്‌ നല്‍കിയത്. പത്തുകോടി രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. അത്യാധുനിക ലബോറട്ടറിയും ഇമേജിങ് വിഭാഗവുമടക്കമുള്ള സൗകര്യങ്ങള്‍ ആതുരാലയത്തിന്റെ ഭാഗമാണ്.

കോവിഡ് രോഗികള്‍ക്കായി ഓക്‌സിജന്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുള്ള പത്ത് നിരീക്ഷണ കിടക്കകളും ഓക്‌സിജന്‍ സാച്ചുറേഷന്‍ കുറവുള്ള രോഗികള്‍ക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷന്‍ യൂണിറ്റും പ്രവര്‍ത്തന സജ്ജമാണ്.

ഫാര്‍മസി, രോഗികള്‍ക്കുള്ള കാത്തിരിപ്പു കേന്ദ്രം, വിവിധ ക്ലിനിക്കുകള്‍, പ്രീ – ചെക്കപ്പ് റൂമുകള്‍, വിഷന്‍ സെന്റര്‍, ഗര്‍ഭിണികള്‍ക്കുള്ള ഔട്ട് പേഷ്യന്റ് സൗകര്യം, എമര്‍ജന്‍സി റൂം, കഫ്റ്റീരിയ, കുട്ടികള്‍ക്കുള്ള കളി സ്ഥലം, ചികിത്സയ്‌ക്കെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമ സ്ഥലം, ഡെന്റല്‍ ക്ലിനിക്, മിനി ഓപ്പറേഷന്‍ തിയേറ്റര്‍, നഴ്സ് സ്റ്റേഷന്‍, ലബോറട്ടറി, സാമ്ബിള്‍ കളക്ഷന്‍ കേന്ദ്രം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക നിരീക്ഷണ മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, സെര്‍വര്‍ റൂം, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, വാക്‌സിനേഷന്‍ സെന്റര്‍, മെഡിസിന്‍ സ്റ്റോര്‍, വാക്‌സിന്‍ സ്റ്റോര്‍, കുട്ടികളുമായെത്തുന്ന അമ്മമാര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ എന്നിവയും വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

spot_img

Related Articles

Latest news