ന്യൂഡല്‍ഹി: അനധികൃതമെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ അന്തേരിയ മോറിയ പള്ളി പൊളിച്ച വിഷയത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനം കഴിയുന്നതിനു മുമ്പ് കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചതായും എം.പിമാരായ ഡീന്‍ കുര്യാക്കോസും, ഹൈബി ഈഡനും പറഞ്ഞു.
ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഇടവക ദേവാലയത്തില്‍ ആരാധനയില്‍ പങ്കെടുക്കുന്നതില്‍ ഭൂരിപക്ഷവും മലയാളികളാണെന്നും കേരളത്തിലെ വിശ്വാസികള്‍ക്ക് സംഭവത്തില്‍ കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി. വിശ്വാസ സംരക്ഷണത്തിന്റെയും ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായി പള്ളി അവിടെ തന്നെ പുനഃസ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.