കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വിമാന, ട്രെയിന്‍, ബസ് യാത്രക്കാര്‍ക്കും സ്വകാര്യവാഹനങ്ങളില്‍ എത്തുന്നവര്‍ക്കുമെല്ലാം 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാണ് കര്‍ണാടക ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജവൈദ് അക്തര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നതിന് ആവശ്യമായ സംവിധാനമൊരുക്കണമെന്ന് ഇരു സംസ്ഥാനങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.