തങ്ങള്‍ക്കയച്ച നോട്ടീസ് പിന്‍വലിക്കണമെന്ന് കെ.ടി ജലീല്‍

തിരുവനന്തപുരം: ചോദ്യം ചെയ്യലിനായി ഹൈദരലി തങ്ങള്‍ക്ക് കൊടുത്ത നോട്ടീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിന്‍വലിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടിയെയാണ് ഇ.ഡി ചോദ്യം ചെയ്യേണ്ടതെന്നും മുന്‍മന്ത്രി കെ.ടി ജലില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴിയുള്ള ഇടപാടുകളെ കുറിച്ച്‌ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടി, എന്തുകൊണ്ടാണ് ഹൈദരലി തങ്ങള്‍ക്കെതിരേയുള്ള ഇ.ഡി നോട്ടീസ് പിന്‍വലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടാത്തതെന്നും ജലീല്‍ ചോദിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ ആരോപണം നിയമസഭയിലെ ചോദ്യോത്തര വേളയിലും കെ.ടി ജലീല്‍ ഉന്നയിച്ചിരുന്നു. ജലീലിന്റെ ചോദ്യത്തില്‍ പ്രതിഷേധവുമായി ലീഗ് എം.എല്‍.എമാര്‍ എഴുന്നേറ്റു. ഇത് കീഴ്‌വഴക്കത്തിന്റെ ലംഘനമാണെന്ന് അവര്‍ ഉന്നയിച്ചു. ഇതോടെ പ്രതിപക്ഷനേതാവ് വി.ഡി സതീശനും വിഷയത്തില്‍ ഇടപെട്ടു. ചോദ്യോത്തരവേള വ്യക്തിപരമായ ആക്ഷേപമുന്നയിക്കേണ്ട ഇടമല്ലെന്ന് ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച്‌ ചോദ്യമായി ഉന്നയിച്ചത് ശരിയായില്ല. ഇത്തരം കീഴ്‌വഴക്കങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപചോദ്യത്തിനുള്ള അവസരം മാത്രമാണ് നല്‍കിയതെന്നായിരുന്നു സ്പീക്കര്‍ എം.ബി രാജേഷിന്റെ വിശദീകരണം.

spot_img

Related Articles

Latest news