മുഈന്‍ അലി തങ്ങളെ അസഭ്യം പറഞ്ഞ റാഫി ഇന്ത്യാവിഷന് ആക്രമണ കേസിലെ പ്രതിയാണെന്ന വിവരം പുറത്ത് വന്നു. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാര്‍ലര്‍ കേസിലെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ആക്രമണം. 2004ല്‍ ടൗണ്‍ പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു.
കോഴിക്കോട്ടെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച കേസിലും ഇയാള്‍ ആരോപണ വിധേയനാണ്.
അതിനിടെ, കുഞ്ഞാലിക്കുട്ടിക്കെതിരായി പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന നീക്കത്തില്‍ പ്രതിരോധവുമായി ലീഗ് എം എല്‍ എ നജീബ് കാന്തപുരം. കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നത് വലിയ ഗൂഢാലോചനയെന്ന് നജീബ് കാന്തപുരം പറഞ്ഞു.
എന്നും പ്രവര്‍ത്തകര്‍ക്ക് ആശ്രമായി നിന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി. കല്ലെറിഞ്ഞ് വീഴ്ത്തുന്നവര്‍ക്ക് പലവിധ ലക്ഷ്യങ്ങളുണ്ട്. ആ ലക്ഷ്യങ്ങള്‍ വഴി കൊട്ടിയടക്കപ്പെടുന്നത് സാധാരണക്കാര്‍ക്ക് വേണ്ടി തുറന്നുവെച്ച വാതിലാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ നജീബ് പറഞ്ഞു. വാരിക്കുഴികള്‍ക്കുമപ്പുറം ചില സത്യങ്ങളുണ്ട്. ആ സത്യം മാത്രമേ ജയിക്കൂ.