രാജ്യത്തെ പരമോന്നത ബഹുമതിയായ ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റി. മേജർ ധ്യാൻ ചന്ദിന്റെ പേരിലായിരിക്കും ഖേൽ രത്ന പുരസ്കാരം ഇനി അറിയപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു ഇത് വരെ പുരസ്കാരം അറിയപ്പെട്ടിരുന്നത്. കായിക താരങ്ങളുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ചുള്ള ആവശ്യം നേരത്തെയും ശക്തമായിരുന്നു. ഇത് പരിഗണിച്ചാണ് കായിക താരങ്ങൾക്ക് നൽകുന്ന പുരസ്കാരത്തിന് ഒരു കായിക താരത്തിന്റെ തന്നെ പേര് നൽകിയത്.
ഖേൽ രത്ന പുരസ്കാരത്തിന് ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ പേര് നൽകണമെന്ന അഭ്യർത്ഥന രാജ്യത്തിന്റെ പല കോണുകളിൽ നിന്നായി തനിക്ക് ലഭിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഈ അഭ്യർത്ഥന പരിഗണിച്ച് പുരസ്കാരം ഇനി മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന് അറിയപ്പെടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Mediawings: