സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിംഗ് മാളുകൾ ബുധനാഴ്ച മുതൽ തുറക്കാൻ അനുമതി നൽകി. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപതു വരെ പ്രവർത്തിക്കാനാണ് അനുമതി.
കർക്കിടക വാവിന് കഴിഞ്ഞ വർഷത്തെ പോലെ വീടുകളിൽ തന്നെ പിതൃതർപ്പണച്ചടങ്ങുകൾ നടത്തണം. നിലവിലെ ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകളിൽ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികൾ ഉറപ്പാക്കണം.
മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം (കൊവിഡ് ഡ്യൂട്ടി ഉൾപ്പെടെ) ഡ്യൂട്ടിയിൽ ഏർപ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്നും സർക്കാർ അറിയിച്ചു.