നാഷണൽ ലോ യൂണിവേഴ്സിറ്റികളുടെ കൺസോർഷ്യം രണ്ടാമത്തെ കൗൺസിലിംഗ് സെഷനുള്ള CLAT 2021 സീറ്റ് അലോട്ട്മെന്റ് ലിസ്റ്റ് പുറത്തിറക്കി. രാജ്യത്തെ 22 നിയമ സർവകലാശാലകളിലെ യുജി, പിജി കോഴ്സുകളുടെ പട്ടിക പുറത്തിറക്കി.
CLAT പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ consortiumofnlus.ac.in ൽ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.
അനുവദിച്ച സീറ്റ് സ്വീകരിക്കാനോ അപ്‌ഗ്രേഡിന് അപേക്ഷിക്കാനോ CLAT പ്രവേശന പ്രക്രിയയിൽ നിന്ന് പുറത്തുകടക്കാനോ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആഗസ്റ്റ് 10, വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 10, വൈകുന്നേരം 5 മണിക്ക് മുമ്പ് ഫീസ് അടയ്ക്കാൻ കൺസോർഷ്യം നിർദ്ദേശിച്ചിട്ടുണ്ട്.
CLAT ലോഗിൻ അക്കൗണ്ടിൽ രേഖകൾ അപ്‌ലോഡ് ചെയ്യുകയും പേയ്‌മെന്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നത് നിർബന്ധമാണ്.