അഷറഫ് ഘാനി കുടുംബ സമേതം രാജ്യം വിടാൻ ഒരുങ്ങുന്നു

കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചടക്കുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് അഷറഫ് ഘാനി രാജിവയ്ക്കാന്‍ ഒരുങ്ങുന്നു. അധികാരം ഉപേക്ഷിച്ച്‌ കുടുംബസമേതം രാജ്യംവിടാനാണ് പ്രസിഡന്റിനെറ തീരുമാനം. തലസ്ഥാന നഗരമായ കാബൂളിന് തൊട്ടടുത്ത് വരെ താലിബാന്‍ എത്തിയതോടെയാണ് ഘാനി രാജ്യം വിടാനൊരുങ്ങുന്നത്.

കുടുംബത്തോടൊപ്പം യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ചില രാജ്യങ്ങളിലേക്കാണ് പോകാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ പ്രതികരിച്ച്‌ ഫസ്റ്റ് വൈസ് പ്രസിഡന്റ് അമറുള്ള സലേ തയ്യാറായില്ല.

കാബൂളില്‍ താലിബാന്റെ ഭാഗത്തുനിന്നുള്ള മാരകമായ ആക്രമണം ഒഴിവാക്കുന്നതിനാണ് ‘അടിയന്തരമായി വെടിനിര്‍ത്തല്‍’ കൊണ്ടുവരുന്നതിന് ഘാനി രാജിക്കൊരുങ്ങുന്നത്. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ഘാനി രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

spot_img

Related Articles

Latest news