പൊന്നാനിയില്‍ സാന്ത്വന സ്പര്‍ശം അദാലത്ത് ഉദ്ഘാടനം ചെയ്തു

ഫെബ്രുവരി 8, 9, 11 തീയതികളിലായി മലപ്പുറം ജില്ലയില്‍ മൂന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ പൊതുജന പരാതി പരിഹാര അദാലത്തുകള്‍ നടത്തുന്നു. തിരൂര്‍, പൊന്നാനി താലൂക്കുകളുടെ അദാലത്ത് പൊന്നാനി എം.ഇ.എസ് കോളേജില്‍ വച്ച് നടത്തുന്നു.

ബഹു. മന്ത്രിമാരായ ശ്രി. എ.കെ. ശശീന്ദ്രന്‍, ശ്രീ. ടി.പി. രാമകൃഷ്ണന്‍, ഡോ. കെടി. ജലീല്‍, ജില്ലാ കളക്ടര്‍ ശ്രീ. ബി. ഗോപാലകൃഷ്ണന്‍, വിവിധ വകുപ്പ് തലവന്മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രസ്തുത അദാലത്തില്‍ നാട്ടുകാരുടെ വിവിധങ്ങളായ വിഷയങ്ങളില്‍ തത്സമയം തീരുമാനങ്ങളെടുക്കുന്നുണ്ട്. അദാലത്ത് തുടരുകയാണ്.

spot_img

Related Articles

Latest news