മമ്പറം പാലം ഉദ്‌ഘാടനം 27ന്

കണ്ണൂർ – കൂത്തുപറമ്പ് പാതയിൽ നിലവിലെ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന മമ്പറം പാലത്തിന്റെ ഉദ്‌ഘാടനം ഫിബ്രവരി 27ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 27ന് വൈകുന്നേരം ഗതാഗതത്തിനായി തുറന്നു കൊടുക്കും.

ഉദ്‌ഘാടന പരിപാടി വിജയിപ്പിക്കുന്നതിനെ കുറിച്ചു ആലോചിക്കുന്നതിനും സംഘാടക സമിതി രൂപീകരണയോഗം ഫിബ്രവരി 10ന് വൈകുന്നേരം 3 മണിക്ക് മമ്പറം യു.പി സ്‌കൂളിൽ നടക്കും.

Media wings: kannoor

spot_img

Related Articles

Latest news