ന്യൂഡൽഹി: കണ്ണൂരിൽ നിന്നും ഐഎസ് പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മലയാളി യുവതികളെ ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഇവരെ വ്യാഴാഴ്ച ഡൽഹിയിൽ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇന്ത്യയിൽ ഐഎസിനു വേണ്ടി സമൂഹമാധ്യമങ്ങൾ വഴി ആശയപ്രചാരണം നടത്തിയെന്ന കേസിൽ പിടിയിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ പറയുന്നു.
കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്.