ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന

കോഴിക്കോട് : കേരളത്തില്‍ മുന്‍ വര്‍ഷങ്ങളിലെക്കാള്‍ വര്‍ധനവാണ് മദ്യ വില്‍പ്പനയില്‍ ഇക്കുറിയുണ്ടായിരിക്കുന്നത്. മദ്യ ഷോപ്പുകള്‍ വഴി വിറ്റഴിച്ചത് 60 കോടിയുടെ വിദേശ മദ്യമാണ്. 36 കോടിയുടെ വില്‍പ്പനയായിരുന്നു മദ്യ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്.

കണ്‍സ്യൂമര്‍ ഫെഡിന്റെ 39 വിദേശമദ്യ ശാലകളില്‍ ഉത്രാട ദിനത്തിലെ വില്‍പ്പനയില്‍ ഒന്നാമതെത്തിയത് കുന്നംകുളത്തെ വിദേശമദ്യ ഷോപ്പാണ്. 60 ലക്ഷമാണ് ഇവിടെ ഒരു ദിവസം നടന്ന വില്‍പ്പന. 58 ലക്ഷം രൂപയുടെ വില്‍പ്പനയുമായി ഞാറക്കലിലെ ഷോപ്പും 56 ലക്ഷം രൂപയുടെ വില്‍പ്പനയായി കോഴിക്കോട്ടെ ഷോപ്പും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണ വിപണിയിലും റെക്കോര്‍ഡ് വ്യാപാരമാണ് രേഖപ്പെടുത്തിയത്. ഈ ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് 150 കോടി രൂപയുടെ കച്ചവടമാണ് നടത്തിയത്. ഉത്രാടം വരെയുള്ള പത്തു ദിവസത്തില്‍ ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി 90 കോടിയുടെ വില്‍പ്പന നടന്നു.

spot_img

Related Articles

Latest news