സലാല സോഷ്യല്‍ ഫോറം രക്തദാന ക്യാംപ്

സലാല: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറം ഒമാന്‍ സലാലയില്‍ ഏകദിന രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ആര്‍ റുബത്ത് സ്ട്രീറ്റ് ലൈഫ് ലൈന്‍ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചിത്.

എഴുപത്തിയഞ്ചിലധികം ആളുകള്‍ രക്തദാനത്തില്‍ പങ്കെടുത്തു. സോഷ്യല്‍ ഫോറം ഒമാന്‍ സലാല ഭാരവാഹി ഉമ്മര്‍ ഫാറൂഖ് കണ്ണങ്കര്‍ ഉദ്ഘാടനം ചെയ്തു.എക്‌സിക്യുട്ടീവ് മെംബര്‍മാരായ നൗഫല്‍ ബിസി റോഡ്, സഹീര്‍ പാര്‍ത്തിപ്പടി, സമീര്‍ സാന്ത്യാര്‍, തബ്രെസ് മംഗലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

spot_img

Related Articles

Latest news