കൊടുവള്ളി:ഭരണസ്വാധീനം ഉപയോഗിച്ച് കൊടുവള്ളി മുനിസിപ്പൽ മുസ്ലിംലീഗ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെയും റഹീം ലീഗിൻ്റെയും രാഷ്ട്രീയ നീക്കത്തിന് കൊടുവള്ളി പൊലീസ് കൂട്ടുനിൽക്കുന്നത് നിയമത്തോടുള്ള വെല്ലുവിളിയും, കള്ളത്തരത്തിന് ഒത്താശ ചെയ്യലുമാണെന്ന് പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി പ്രസ്ഥാവനയിൽ അഭിപ്രായപ്പെട്ടു.
2013ൽ ലീഗ് പ്രവർത്തകൻ മരണപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചോ, മുസ്ലിം ലീഗിനെതിരെ പരാതി പറയുന്നവരുടെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചോ,ആ കാലഘട്ടത്തിലെ ലീഗ് നേതാവായിരുന്ന മുൻ എംഎൽഎയുടെ രാഷ്ട്രീയപങ്കിനെ കുറിച്ചോ അന്വേഷിക്കാതെ CPM – റഹീം വിഭാഗക്കാർ , എഴുതി തയ്യാറാക്കിയ തിരക്കഥക്ക് പാശ്ചാത്തലമൊരുക്കുകയാണ് പോലീസിപ്പോൾ ചെയ്യുന്നത്.
2013ലെ കൊടുവള്ളിയുടെ രാഷ്ടീയ സാഹചര്യത്തെക്കുറിച്ച് പഠിക്കാതെ നീതി വ്യവസ്ഥയെ തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ നിയമപരമായിതന്നെ നേരിടണമെന്നും രാഷ്ട്രീയ വിരോധം തീർക്കാൻ കൂട്ട് നിൽക്കുന്ന നിയമപാലകർ ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് കോടതിയെ സമീപിക്കണമെന്നും പ്രവാസി കോൺഗ്രസ് അഭിപ്രായപ്പെട്ടു.
കൊടുവള്ളിയുടെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യപ്പെടാൻ വേണ്ടി അടിയന്തരമായി ചേർന്ന് മീറ്റിന് പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സി. കെ അബ്ബാസ് നേതൃത്വം നൽകി. കെ.കെ. സുധീർ ,ഷറഫുദ്ധീൻ , എം പി.അഷ്റഫ് , താരീഖ് KP , സാദാത്ത് എം പി ,എന്നിവർ പ്രസംഗിക്കുകയും .സാദിഖ് പി.എം. നന്ദി പറയുകയും ചെയ്തു.