മുംബൈ: വിപണി മൂല്യം 10,000 കോടി (100 ബില്യണ്‍) ഡോളർ പിന്നിടുന്ന നാലാമത്തെ ഇന്ത്യൻ കമ്പനിയായി ഇൻഫോസിസ്.
ചൊവ്വാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരിവില 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 1755.6 രൂപയായതോടെയാണ് വിപണി മൂല്യം നാഴികക്കല്ല് കടന്നത്. പിന്നീട് ഓഹരിവില 1,720 രൂപയിലേക്കും മൂല്യം 7.32 ലക്ഷം കോടി രൂപയിലേക്കും (9,886 കോടി ഡോളർ) കുറഞ്ഞു.
റിലയൻസ് ഇൻഡസട്രീസ്, ടാറ്റാ കണ്‍സൾട്ടൻസി സർവീസ്(ടിസിഎസ്), എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണു വിപണിമൂല്യം 100 ബില്യണ്‍ മറികടന്ന മറ്റ് ഇന്ത്യൻ കമ്പനികൾ.

