‘എല്ലാവർക്കും സൗജന്യ വാക്‌സിൻ’ പദ്ധതി: നൽകിയത് 60 കോടി ഡോസുകൾ

ന്യൂ ഡൽഹി: ഇന്ത്യയിൽ ഇതുവരെ 60 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രധാനമന്ത്രിയുടെ എല്ലാവർക്കും സൗജന്യ വാക്‌സിൻ പദ്ധതിക്ക് കീഴിലാണ് 60 കോടി ഡോസുകൾ നൽകിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂക് മാണ്ഡവ്യ അറിയിച്ചു.

ആദ്യത്തെ പത്ത് കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യാൻ 85 ദിവസമാണ് വേണ്ടിവന്നത്. അടുത്ത പത്ത് കോടി നൽകാൻ 45 ദിവസവും അടുത്തതിനായി 29 ദിവസവും ആവശ്യമായി വന്നു.

ഇത്തരത്തിൽ ആദ്യത്തെ മുപ്പത് കോടി വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കാൻ 159 ദിവസങ്ങൾ വേണ്ടി വന്നപ്പോൾ വെറും 63 ദിവസങ്ങൾ കൊണ്ടാണ് അടുത്ത മുപ്പത് കോടി ഡോസുകൾ വിതരണം ചെയ്തതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

spot_img

Related Articles

Latest news