സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് വെള്ളി മുതൽ തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച്ച യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയും ഞായറും 9 ജില്ലകളിൽ മഴമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 27ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും, ഓഗസ്റ്റ് 28 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും, ഓഗസ്റ്റ് 29 ന് കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

spot_img

Related Articles

Latest news