അര്‍ഹരായവർക്കെല്ലാം ഭൂമിയും പട്ടയവും

അര്‍ഹരായ മുഴുവനാളുകള്‍ക്കും ഭൂമിയും പട്ടയവും നല്‍കുകയാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമെന്ന് റവന്യു – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍. റവന്യു വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും പോരായ്മകള്‍ പരിഹരിക്കാനുമായി മലപ്പുറം ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആദിവാസികള്‍, ദലിതര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അര്‍ഹരായ മുഴുവനാളുകള്‍ക്കും ഭൂമി നല്‍കുന്നതിന് നിയമപരമായും മനുഷ്യത്വപരമായും നടപടികള്‍ കാര്യക്ഷമമായി തുടരുമെന്നും നിയമകുരുക്കുകളും സാങ്കേതിക പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

spot_img

Related Articles

Latest news