കണ്ണൂർ :വനിതാ ശിശു വികസന വകുപ്പ് ധനസഹായ പദ്ധതികളായ പടവുകൾ, സഹായഹസ്തം, അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍ – എയ്ഡഡ് സ്ഥാപനങ്ങളില്‍ വിവിധ പ്രൊഫഷണല്‍ കോഴ്സ് ചെയ്യുന്ന വിധവകളുടെ കുട്ടികള്‍ക്ക് ട്യൂഷന്‍– ഹോസ്റ്റല്‍– മെസ്സ് ഫീസ് ഉള്‍പ്പെടെയുള്ളവയ്ക്ക് ധനസഹായം ലഭിക്കുന്നതിന് പടവുകള്‍ ഉന്നത വിദ്യാഭ്യാസ പദ്ധതിയിലേക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. കുടുംബ വാർഷികവരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയായിരിക്കണം.
അപേക്ഷകൾ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടി, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക.
Mediawings: