കേളി കലാസാംസ്ക്കാരിക വേദി മലാസ് ഏരിയ, ഹാര യൂണിറ്റ് അംഗം ജയപ്രകാശിൻ്റെ കുടുംബ സഹായ ഫണ്ട് ജയപ്രകാശിൻ്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ CPI (M) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ കൈമാറി. കണ്ണൂര്‍ ജില്ല, മാവിലായി സ്വദേശിയായിരുന്ന ജയപ്രകാശ് കേളി കേന്ദ്ര കമ്മിറ്റി അംഗം, മലാസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ജയപ്രകാശിൻ്റെ മക്കൾ സാരംഗ് , സാന്ത്വന എന്നിവർ ജയരാജനിൽ നിന്ന് കുടുംബ സഹായ ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി നിധിൻ സ്വാഗതം പറഞ്ഞു ലോക്കൽ സെക്രട്ടറി വി. രാജൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി രക്ഷാധികാരി സമിതി അംഗം സജീവൻ ചൊവ്വ കുടുംബ സഹായ ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു .
വാർഡ് മെമ്പർ ശൈലജ , പ്രകാശൻ മോറാഴ , മുൻ കേളി ഭാരവാഹി ജയരാജൻ ന്യൂസനയ തുടങ്ങിയവർ സംസാരിച്ചു. LC അംഗം കരുണൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.