കണ്ണൂര്‍ : മംഗളൂരു ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരുടെ യാത്രദുരിതത്തിന് പരിഹാരമായി റിസര്‍വ്വേഷനില്ലാതെ പ്രത്യേക എക്സ്പ്രസ് ട്രെയിന്‍ ഇന്ന് മുതല്‍ സര്‍വ്വീസ് തുടങ്ങും.കണ്ണൂരില്‍ നിന്നും മംഗ്ളൂരിലേക്കുള്ള റിസര്‍വ്വേഷന്‍ കോച്ചില്ലാത്ത ആദ്യ എക്സ് പ്രസ് ട്രെയിനാണിത്.
കൊവിഡിന് മുമ്ബ് ഇതേ റൂട്ടില്‍ ഓടിയ പാസഞ്ചര്‍ ട്രെയിനിന് സമാനമായ സമയമാണ് ഈ ട്രെയിനിനും. രാവിലെ മംഗ്ളൂരിലേക്കും വൈകിട്ട് കണ്ണൂരിലേക്കും ദിവസേന സവ്വീസ് നടത്തും.12 ജനറല്‍ കോച്ചുകളും രണ്ട് ലഗേജ് ബ്രേക്ക് കോച്ചുകളുമാണുള്ളത്.രാവിലെ 7.40ന് പുറപ്പെട്ട് 10.55 മംഗ്ളൂരു സെന്‍ട്രലിലെത്തും. വൈകിട്ട് 5.05ന് മംഗ്ളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തും.
മംഗളൂരിലേക്ക് സമയക്രമം.
വളപട്ടണം 7.49, പാപ്പിനിശേരി 7.54, കണ്ണപുരം 7.59,പഴയങ്ങാടി 8.07, ഏഴിമല 8.13, പയ്യന്നൂര്‍ 8,21, തൃക്കരിപ്പൂര്‍ 8.27, ചെറുവത്തൂര്‍ 8.42, നീലേശ്വരം 8.54,കാഞ്ഞങ്ങാട് 9.04, ബേക്കല്‍ കോട്ട 9.09, കോട്ടിക്കുളം 9.19,കാസര്‍കോട് 9.34, കുമ്ബള 9.44, ഉപ്പള 9.52, മഞ്ചേശ്വരം 10.09, മംഗ്ളൂരു സെന്‍ട്രല്‍-10.55
കണ്ണൂരിലേക്ക് സമയക്രമം.
ഉള്ളാല്‍ 5.22,മഞ്ചേശ്വരം 5.30,ഉപ്പള 5.37, കുമ്ബള 5.49, കാസര്‍കോട് 5.59, കോട്ടിക്കുളം 6.09, ബേക്കല്‍ കോട്ട 6.15, കാഞ്ഞങ്ങാട് 6.39, നീലേശ്വരം 6.49, ചെറുവത്തൂര്‍-6.55, തൃക്കരിപ്പൂര്‍ 7.05, പയ്യന്നൂര്‍ 7.14, ഏഴിമല 7.21, പഴയങ്ങാടി 7.29, കണ്ണപുരം 7.36, പാപ്പിനിശേരി 7.41, വളപട്ടണം 7.46, കണ്ണൂര്‍ 7.55
Mediawings: