മലപ്പുറം :രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാർക്കെതിരെ നടന്ന വീരോചിത പോരാട്ടമെന്ന നിലയിൽ 1921ലെ മലബാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നത് നിസ്തർക്കമാണ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ ചരിത്രത്തിൽ വെട്ടിതിരുത്തലുകൾ നടത്തി ആ സമര പോരാട്ടത്തെ വിസ്മൃതിയിലാക്കുകയാണ് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാർ.
ചരിത്രത്തിൽ അപനിർമിതി നടത്തുകയെന്നത് ഫാസിസ്റ്റുകളുടെ പൊതു അജണ്ടയാണ്.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി അടക്കമുള്ള സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകൾ ഐ.സി.എച്ച്.ആർ നിഘണ്ടുവിൽ നിന്ന് വെട്ടിക്കളഞ്ഞതിനു പിന്നിൽ ഇതേ അജണ്ട തന്നെയാണുള്ളത്.
സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏടുകളിൽ വീരേതിഹാസം രചിച്ച 1921ലെ മലബാർ സമര പോരാട്ടത്തിൽ ജീവത്യാഗം ചെയ്ത മാപ്പിളപ്പോരാളികളെ രക്തസാക്ഷിപ്പട്ടികയിൽ നിന്നും നീക്കം ചെയ്തതിനെതിരെ പ്രതിഷേധിച്ച് കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മലപ്പുറത്ത് നടന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കയായിരുന്നു അദ്ധേഹം.
ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്.