ഐ.സി.എഫ് യാത്രയയപ്പ് നൽകി

ബുറൈദ: 24 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്ക് തിരിക്കുന്ന ഐ.സി.എഫ് സൗദി സെൻട്രൽ പ്രൊവിൻസ് സെക്രട്ടറി അബ്ദുൾ റഹീം സാഹിബ് കോട്ടക്കലിന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെയും രിസാല സ്റ്റഡി സർക്കിളിന്റെയും അൽ ഖസീം സെൻട്രൽ കമ്മിറ്റികൾ സംയുക്ത യാത്രയയപ്പ് നൽകി.

അൽ ഖസീം സെൻട്രൽ ഐസിഎഫ് അധ്യക്ഷൻ അബ്ദുൽ ഖാദിർ ബാഖവി വിളയൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം ഷമീർ സഖാഫി പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സെൻട്രൽ വെൽഫയർ സെക്രട്ടറി മൻസൂർ ഹാജി കൊല്ലം, ആർ എസ് സി സൗദി നാഷണൽ വിസ്ഡം ഇൻ ചാർജ് നൗഫൽ മണ്ണാർക്കാട്, മൂസ മുസ്‌ലിയാർ കരീറ്റിപറമ്പ്, ശിഹാബ് സവാമ, മഹ്മൂദ് കോപ്പ, നിസാർ കാക്കനാട്, ശിഹാബ് കണ്ണൂർ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

അബ്ദുല്ല സകാക്കിറും,അഫ്സൽ കായംകുളവും ഇരു സംഘടനകളുടെയും ഉപഹാരം അബ്ദുൽ റഹീം സാഹിബ്‌നു സമ്മാനിച്ചു. മറുപടി പ്രസംഗത്തിൽ മത-സാമൂഹ്യ പ്രവർത്തന രംഗത്തു  ഇക്കാലയളവിലെ സഹകരണങ്ങൾക്കും സഹായങ്ങൾക്കും ഖസീമിലെ മലയാളി സമൂഹത്തോടുള്ള നന്ദിയും കടപ്പാടും അറിയിച്ചു. ഹുസ്സൈൻ താളന്നൂരിന്റെ നന്ദി പ്രകാശനത്തോടെ സംഗമം സമാപിച്ചു.

spot_img

Related Articles

Latest news