ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറിയായി എം.സി. സുലൈമാൻ മുള്ളൂർക്കര ചുമതലയേറ്റു

റിയാദ്: ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ജനറൽ സെക്രട്ടറിയായി എം.സി. സുലൈമാൻ മുള്ളൂർക്കര ഔദ്യോഗികമായി ചുമതലയേറ്റു. റിയാദിൽ ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് നാസർ വലപ്പാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേൽക്കൽ ചടങ്ങ്.

ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുന്നതിനും പ്രവാസി സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിനും പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. പ്രവാസികളുടെ സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

ചടങ്ങിൽ മുൻ ജില്ലാ പ്രസിഡന്റും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സുരേഷ് ശങ്കർ, ഗ്ലോബൽ കമ്മിറ്റി അംഗവും എൻ.ആർ.കെ ജോയിന്റ് ട്രഷററുമായ യഹിയ കൊടുങ്ങല്ലൂർ, ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അഷ്റഫ് മേച്ചേരി, നാഷണൽ കമ്മിറ്റി സെക്രട്ടറിയും ജീവകാരുണ്യ കമ്മിറ്റി വൈസ് പ്രസിഡന്റുമായ മാള മുഹയ്യുദ്ദീൻ ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് അൻസായി ഷൗക്കത്ത്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിഴിപ്പുള്ളിക്കര, സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജയൻ കൊടുങ്ങല്ലൂർ, ഇബ്രാഹിം ചെലക്കര, ഡോവിഡ് ചാലക്കുടി, ജോണി മാള, അബ്ദുൽ സലാം കൊടുങ്ങല്ലൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സംഘടനയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത എം.സി. സുലൈമാൻ മുള്ളൂർക്കരയ്ക്ക് നേതാക്കളും പ്രവർത്തകരും ആശംസകൾ അറിയിച്ചു. ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് യോഗം അഭ്യർഥിച്ചു.പുതിയ ജനറൽ സെക്രട്ടറി എം.സി. സുലൈമാൻ മുള്ളൂർക്കര യോഗത്തിൽ സ്വാഗതവും, ജില്ലാ ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ പങ്കെടുത്തവർക്ക് നന്ദിയും രേഖപ്പെടുത്തി.

spot_img

Related Articles

Latest news