പ്രവാസി മലയാളി ഫൗണ്ടെഷൻ മെമ്പർഷിപ്പ്‌ ക്യാമ്പയിന് തുടക്കമായി

റിയാദ് : പ്രവാസി മലയാളി ഫൗണ്ടേഷൻ (പി എം എഫ് ) 2027 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. സ്വാദ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ സ്വദേശി മുഹമ്മദ്‌ റായിദിന് അംഗത്വ ഫോറം കൈമാറികൊണ്ട് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ യാസിർ അലി കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു.

നാഷണൽ കമ്മിറ്റി കോ ഓർഡിനേറ്റർ സുരേഷ് ശങ്കർ, മെമ്പർഷിപ്പ് ക്യാമ്പയിൻ കൺവീനർ ഷിബു ഉസ്മാൻ, ഭാരവാഹികളായ ജി വേണുഗോപാൽ, ബഷീർ സപ്റ്റികൊ, സഫീറലി, പ്രെഡിൻ അലക്സ്, മുഹമ്മദ്‌ ഖാൻ, ബിനു കെ തോമസ്, രാജീവ് സാഹിബ്‌, തൊമ്മി കുഞ്ഞ് സ്രാമ്പിക്കൽ,നിസാം കായംകുളം, ഷെരീഖ് തൈക്കണ്ടി, ശ്യാം വിളക്ക്പാറ, നാസർ പൂവാർ, റൗഫ് ആലപ്പിടിയൻ, സിയാദ് വർക്കല, നൗഷാദ് കായംകുളം, നസീർ തൈക്കണ്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിന് ജനറൽ സെക്രട്ടറി ബിനോയ്‌ മത്തായി സ്വാഗതവും ട്രഷറർ കെ ജെ അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news