മുക്കം വാഹനാപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ

മുക്കം: മണാശ്ശേരി–അമ്പലക്കണ്ടി റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ആലിൻതറ കൈവേലിമുക്ക് സ്വദേശിയായ അഷ്റഫിന്റെ മകൻ റിഷാദ്, അമ്പലക്കണ്ടി പുഞ്ചാറത്ത് നാസറിന്റെ മകൻ നിഷാദ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ സിനാൻ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.

മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ തൂങ്ങുംപുറത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. ബുള്ളറ്റും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ടത് മൂന്നുപേരും റോഡിന്റെ വിവിധ ഭാഗങ്ങളിലേക്ക് തെറിച്ചുവീണു കിടക്കുന്നതാണ്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആംബുലൻസിൽ കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും റിഷാദിന്റെയും നിഷാദിന്റെയും ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായി പരിക്കേറ്റ സിനാൻ കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
യുവാക്കളുടെ അപ്രതീക്ഷിത വിയോഗം നാടിനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

spot_img

Related Articles

Latest news