മുക്കം: ഷാർജ അന്താരാഷ്ട്രാ പുസ്തകോൽസവത്തിലും കാരശ്ശേരിയിലെ എ൯.സി.സ്മരണികയ്ക്ക് പ്രകാശനം. പൗരപ്രമുഖനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന എൻ.സി.മുഹമ്മദ് ഹാജിയെക്കുറിച്ച് എഴുത്തുകാരനും പത്രപ്രവർത്തകനുമായ നവാസ് പൂനൂർ എഡിറ്റ് ചെയ്ത എൻ.സി.സ്മരണിക പുസ്തകോൽസവവേദിയിൽ ഡോ.താരാ പ്രതീഷ് പ്രകാശനം ചെയ്തു, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി പുസ്തകം ഏറ്റുവാങ്ങി. ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ അദ്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരായ ബഷീർ തിക്കോടി, ഡോ താഹിറാ കല്ലുമുറിക്കൽ, ജാസ്മിൻ, കെ.എം.സി.സി നേതാക്കളായ ഇസ്മയിൽ ഏറാമല, റഈസ് തലശേരി, പന്നിക്കോട് ലൗ ഷോർ സെക്രട്ടറി യു.എ.മുനീർ. കാരശ്ശേരി ഗ്രാമപഞ്ചായത്ത് മു൯ അംഗം റഷീഫ് കണിയാത്ത് എന്നിവർ പ്രസംഗിച്ചു. സുഹൈൽ അരീക്കോട് സ്വാഗതവും ബഷീർ രണ്ടത്താണി നദിയും പറഞ്ഞു.

