നെഹ്‌റുവിന്റെ ഓർമകളിൽ റിയാദിൽ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദർശനം ശ്രദ്ധേയമായി

റിയാദ്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് റിയാദ് ഒ.ഐ.സി.സി സംഘടിപ്പിച്ച ശിശുദിനാഘോഷം കുട്ടികളുടെ പങ്കാളിത്തവും വൈവിധ്യമാർന്ന പരിപാടികളും കൊണ്ട് ശ്രദ്ധേയമായി. ബത്ഹ സബർമതിയിൽ നടന്ന ആഘോഷം കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം നെഹ്‌റുവിന്റെ ജീവിതവും ആശയങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേദിയായി.

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വ്യക്തിത്വവികസനത്തിലും സാമൂഹികബോധം വളർത്തുന്നതിലും ശിശുദിനാഘോഷങ്ങൾക്കുള്ള പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒ.ഐ.സി.സി ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, റഷീദ് കൊളത്തറ, റഹ്മാൻ മുനമ്പത്ത്, അബ്ദുള്ള വല്ലാഞ്ചിറ, ഷാജി മഠത്തിൽ, റിയാസ് ആസാദ് കോഴിക്കോട്, ദയ ആൻ പ്രഡിൻ, എൽഗൻ ബിനോയ്, ബൈസ മറിയം എന്നിവർ ആശംസകൾ നേർന്നു. ഒ.ഐ.സി.സി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒമർ ശരീഫ് നന്ദിയും പറഞ്ഞു.

ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള സമ്മാനങ്ങൾ നവാസ് വെള്ളിമാട് കുന്ന്, സക്കീർ ദാനത്ത്, ബാലുക്കുട്ടൻ, സന്തോഷ് വിളയിൽ, അഷ്‌റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ, സുലൈമാൻ മുള്ളൂർക്കര, മാള മുഹദീൻ, യഹ്‌യ കൊടുങ്ങല്ലൂർ, സഫാദ് കോഴിക്കോട് എന്നിവർ വിതരണം ചെയ്തു.

സന്തോഷ് കണ്ണൂർ, ബഷീർ കോട്ടയം, ജംഷാദ് തുവൂർ, നാസർ വലപ്പാട്, നസീർ ഹനീഫ, സൈനുദ്ധീൻ വല്ലപ്പുഴ, മൊയ്‌ദീൻ മണ്ണാർക്കാട്, ഷംസീർ പാലക്കാട്, മുത്തു വയനാട്, മുഹമ്മദ് തുരുത്തി, ഹരീന്ദ്രൻ കണ്ണൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നെഹ്‌റുവിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളും ചരിത്രനിമിഷങ്ങളും കോർത്തിണക്കിയ ഫോട്ടോ പ്രദർശനമായിരുന്നു ആഘോഷത്തിലെ പ്രധാന ആകർഷണം. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്തും മീഡിയ കൺവീനർ അഷ്‌റഫ് മേച്ചേരിയും ചേർന്ന് ഒരുക്കിയ പ്രദർശനത്തിൽ നെഹ്‌റുവിന്റെ ബാല്യകാലം മുതൽ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ വരെയുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ചരിത്രപരമായ അറിവുകൾ പുതുതലമുറയ്ക്ക് പകർന്നുനൽകിയ പ്രദർശനം സന്ദർശകരുടെ ശ്രദ്ധയാകർഷിച്ചു.

കുട്ടികളുടെ കലാ-സാംസ്കാരിക കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം ഇന്ത്യൻ ദേശീയ നേതാക്കളുടെ ജീവിതവും മൂല്യങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേദിയായി റിയാദിലെ ശിശുദിനാഘോഷം മാറി.

 

spot_img

Related Articles

Latest news