കണ്ണൂർ: വിജിലൻസ് കേസിൽപ്പെട്ട പാർട്ടി ഭാരവാഹികൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ പാർട്ടി നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെച്ചു. അൻപതോളം യൂത്ത് ലീഗ് പ്രവർത്തകരെത്തിയാണ് ഭാരവാഹികളുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്.
സ്ഥലത്ത് ഒന്നര മണിക്കൂറോളം സംഘർഷവസ്ഥ നിലനിന്നു. തളിപ്പറമ്പിൽ ലീഗ് കമ്മറ്റി മരവിപ്പിച്ചതിനെതിരെയും പ്രതിഷേധം ഉയർന്നു. പരാതി അനുഭാവപൂർവ്വം ചർച്ച ചെയ്യാമെന്ന് ജില്ലാ പ്രസിഡണ്ട് എഴുതി നൽകിയതിന് തുടർന്നാണ് പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായത്.