തിരുവനന്തപുരത്ത് ഫാൻസി വുമൺ ബൈക്ക് റൈഡ്

തിരുവനന്തപുരം : സ്ത്രീകൾ വർണ്ണാഭമായ വേഷ വിധാനത്തിൽ അലങ്കരിച്ച സൈക്കിളുകളിൽ വർഷത്തിൽ ഒരുദിവസം നടത്തുന്ന സൈക്കിൾ സവാരിയാണ് ഫാൻസി വുമൺ ബൈക്ക് റൈഡ്. സ്ത്രീകൾ അവരുടെ കൂട്ടായ്മക്കും ആത്മവിശ്വാസം വളർത്തുന്നതിനായി 2013 ൽ ആരംഭിച്ച് ഇന്ന് 130 ലേറെ രാജ്യങ്ങളിലായി 150 ലേറെ സിറ്റികളിൽ നടത്തുന്നു ഈ ഉത്സവം.

തിരുവനന്തപുരത്തെ വനിതകൾ കവടിയാർ മുതൽ കനകക്കുന്ന് വരെ വർണ്ണശബളമായ വേഷത്തിൽ അലങ്കരിച്ച സൈക്കിളുകൾ ചവുട്ടി ഇന്ത്യയിൽ ആദ്യമായി ഈ കൂട്ടായ്മയുടെ ഭാഗമായി. പ്രമുഖ കായിക താരം പത്മിനി തോമസ് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു.

ഇൻഡസ് സൈക്കിൾ എംബസിയുടെ നേതൃത്വത്തിൽ കൂടുതൽ വനിതകളെ അരോഗ്യകരമായ പ്രകൃതി സൗഹൃദ ഗതാഗത സംവിധാനമായ സൈക്കിൾ സവാരിയിലേക്ക് ആകർഷിക്കുന്നതിനും സമാന ഹൃദയരായ സ്ത്രീകളുടെ കൂട്ടായ്മയിലൂടെ ശാരീരിക, മാനസിക ആരോഗ്യ ബോധവത്കരണം സംഘടിപ്പിക്കുന്നതിനൊപ്പം കാർ ഫ്രീ ഡേ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് റാലി സംഘടിപ്പിച്ചത്.

spot_img

Related Articles

Latest news