മലപ്പുറം : ഇതര സംസ്ഥാന തൊഴിലാളിയുടെ ഒന്നര വയസ്സുള്ള മകൻ ഷോക്കേറ്റ് മരിച്ചു. എടവണ്ണ പത്തപ്പിരിയം പെരുവിൽകുണ്ട് കോഴിഫാമിൽ നിന്നുമാണു കുട്ടിക്ക് ഷോക്കേറ്റത്. ഉടനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,
ഫൊയ്ജു റഹ്മാൻ -ജാഹിദ ബീഗം ദമ്പതികളുടെ മകൻ മസൂദലോം (ഒന്നരവയസ്) ആണു മരണപ്പെട്ടത്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും.