റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി ( മാസ് റിയാദ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മലാസിലെ മസാല സോൺ ഓഡിറ്റോറിയത്തിൽ ചേർന്ന ജെനറൽ ബോഡി യോഗം, 2021-22 വർഷത്തേക്കുള്ള ഭരണ സമിതി (പ്രസിഡന്റ്) ഷാജു കെ.സി, (ജെ: സെക്രട്ടറി) അശ്റഫ് മേച്ചീരി , (ട്രഷറർ ) ജബ്ബാർ കക്കാട്, (ജീവകാരുണ്യ കൺവീനർ) മുസ്തഫ നെല്ലിക്കാപമ്പ് എന്നിവരെ തിരഞ്ഞെടുത്തു.
ഉമ്മർ കെ.ടി, ഷരീഫ് സി.കെ, ശിഹാബ് കൊടിയത്തൂർ (രക്ഷാധികാരികൾ)
സുബൈർ കെ.പി, സുഹാസ് ചേപ്പാലി (വൈ: പ്രസി ) ഫൈസൽ നെല്ലിക്കാപറമ്പ്, ഷമീൽ കക്കാട്.(ജോ: സെക്ര) എന്നിവരോടൊപ്പം വിവിധ കൺവീനർമാരായി യൂസഫ് പി.പി ( പലിശരഹിതം)
യതി മുഹമ്മദ് (സാംസ്ക്കാരികം )
ഹാറൂൺ (സ്പോർട്സ് )
സലാം പേക്കാടൻ (വരിസംഖ്യ)
അലി പേക്കാടൻ (മീറ്റിംഗ് കോ-ഓഡിനേറ്റർ) എന്നിവർ ചുമതലയേറ്റു.
കൂടാതെ നാൽപ്പത്തിമൂന്ന് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും നിലവിൽ വന്നു.
ജബ്ബാർ കെ. പി , യതി മുഹമ്മദ് , സലാം പേക്കാടൻ, സുഹാസ് ചേപ്പാലി, ഷമീം എൻ.കെ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും, പൊതുസമൂഹത്തിലും മെമ്പർമാർക്കിടയിലും കഴിഞ്ഞ ഭരണ സമിതി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ കമ്മിറ്റി ശ്ലാഘിച്ചു.
അതിജീവനത്തിന്റെ വലിയ വെല്ലുവിളിയാണ് പ്രവാസി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരു പ്രവാസി കൂട്ടായ്മ എന്ന നിലയിൽ മാസിന് പ്രവർത്തകർക്കായി ഒരുപാട് ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാനാവുമെന്ന് കമ്മിറ്റി നിരീക്ഷിച്ചു.
മുസ്തഫ എൻ.കെ,
ഷരീഫ് കൊടിയത്തൂർ, നജീബ് പേക്കടാൻ,
മുഹമ്മദ് കൊല്ലളത്തിൽ, അസീസ് ടി.പി, അബ്ദുൽ സലാം, ഹാസിഫ് കാരശ്ശേരി, നൗഷാദ് കുയ്യിൽ, ഫറാസ്ചാലിൽ, ഷാഹുൽ മാനി, ഇസ്ഹാഖ്, സഫറുള്ള, അഹമ്മദ് ,നിഷാദ് കെ.പി,
എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.