റേഷൻ വ്യാപാരികൾ ഭക്ഷ്യമന്ത്രിക്ക് നിവേദനം നൽകി

സംസ്ഥാനത്ത് വെള്ളപൊക്കവും, പ്രകൃതിദുരന്തങ്ങളും മൂലം നഷ്ടപെട്ടുപോയ ഭക്ഷ്യധാന്യങ്ങൾക്ക് പകരം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകി റേഷൻ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ ഭക്ഷ്യമന്ത്രി ജി. ആർ അനിലിന് നിവേദനം നൽകി.

എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്ന് കൃത്യമായി ഓരോ ചാക്കുകളിലും ഭക്ഷ്യധാന്യങ്ങൾ സ്റ്റാൻ്റെഡൈസ് ചെയ്തു നൽകുന്നതിന്ന് പകരം 45 മുതൽ 55 കിലോഗ്രാം വരേ ഭക്ഷ്യധാന്യങ്ങൾ ചാക്കുകളിൽ നിറച്ചാണ് ഇപ്പോൾ റേഷൻ കടയിൽ എത്തിക്കുന്നത്. കടകളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ ഇതൊന്നും പരിഗണിക്കാതെ ചില സ്ഥലങ്ങളിൽ 49 കിലോഗ്രാം തോതിലായും ചിലയിടത്ത് 49.5 എന്ന ശരാശരിയായും കണക്കാക്കി കടകൾ പരിശോധിക്കുന്നുണ്ട്.

ഇത്തരം പരിശോധനകൾ വഴി ശരിയായ സ്റ്റോക്ക് ലഭിക്കുന്നതിന് പകരം സ്റ്റോക്കിൽ വേരിയേഷൻ കണ്ടെത്തി അതിൻ്റെ മാർക്കറ്റ് വിലയും സെക്യൂരിറ്റി തുകയിൽ നിന്ന് മുഴുവനായോ ഭാഗികമായോ ഫൈനുകൾ ഈടാക്കി വൻ സാമ്പത്തിക ബാധ്യത വരുത്തുകയും അത് വഴി റേഷൻ വ്യാപാരികളെ അപമാനിക്കുവാനും പീഢിപ്പിക്കുവാനുമുള്ള നീക്കങ്ങൾ നടത്തുന്നുവെന്നും റേഷൻ വ്യാപാരികൾ പറഞ്ഞു.

ചില മേഖല ഡപ്യൂട്ടി കൺട്രോളർ മുതൽ ഉയർന്ന ഉദ്യോഗസ്ഥർ വരെ ഇത്തരം പരിശോധനകളാണ് നടത്തുന്നത്. എന്നാൽ റേഷൻ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളായ എൻ.എഫ്.എസ്.ഗോഡൗണുകളിൽ നിന്നും റേഷൻ വ്യാപാരികൾക്ക് 50 കിലോഗ്രാം തോതിൽ ഭക്ഷ്യധാന്യങ്ങളും ബാഗിൻ്റെ (ചാക്ക്) തൂക്കവും നൽകി കൃത്യമായ അളവിൽ സ്റ്റാൻ്റെഡൈസ് ചെയ്തു നൽകുവാൻ ഭക്ഷ്യവകുപ്പ് മന്ത്രി നിർദ്ദേശം നൽകുകയും എൻ.എഫ്.എസ്. എ. ഗോഡൗണുകളിൽ നിന്ന് ഇത്തരത്തിലുള്ള സ്റ്റോക്ക് ലഭിച്ചു തുടങ്ങുന്നത് വരേ ഇപ്പോൾ തുടർന്നു പോരുന്ന സ്റ്റോക്ക് പരിശോധനാ മാനദണ്ഡം ഉപേക്ഷിക്കണമെന്നും ഇത്തരം പരിഷ്ക്കാരങ്ങൾ നടത്തുമ്പോൾ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

റേഷൻ വ്യാപാരി സംഘടനകളായ എ.കെ.ആർ.ആർ.ഡി.എ യും, കെ.എസ്.ആർ.ആർ.ഡി എയുടെയും നേതാക്കളായ അഡ്വ: ജോണി നെല്ലൂർ, അഡ്വ: ജി. കൃഷ്ണപ്രസാദ്, ടി.മുഹമ്മദാലി, കാടാംമ്പുഴ മൂസ, സി.മോഹനൻ പിള്ള, ഷജീർ, തലയിൽ മധു തുടങ്ങിയവരാണ് ഭക്ഷ്യമന്ത്രിയെ കണ്ടത്.

spot_img

Related Articles

Latest news