റിയാദ് : സൗദി അറേബ്യയിലെ കണ്ണൂരുകാരുടെ കൂട്ടായ്മയായ കിയോസിന്റെ അനുമോദന സദസ്സും ഗാന സന്ധ്യയും സംഘടിപ്പിച്ചു. വ്യാഴാഴ്ച (18-11-2021 ) ബത്തയിലെ അപ്പോളോ ഡിമോറ ആഡിറ്റോറിയത്തിൽ വൈകുന്നേരം 7.30 മുതലാണ് കിയോസ് കുടുംബസംഗമം നടന്നത്.
എസ്സ് എസ്സ് എൽ സി, പ്ലസ്സ് ടൂ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ, അരിമണിയിൽ വിസ്മയം തീർത്ത ഷാജിത്ത് നാരായണൻ , കൊവിഡ് കാലത്ത് സജീവമായി പ്രവർത്തിച്ച ഹെൽപ്പ് ഡെസ്ക് അംഗങ്ങൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
ചെയർമാൻ ഡോ. സൂരജ് പാണയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ഹുസൈൻ അലി ഉദ്ഘാടനം ചെയ്തു. മൊയ്തു അറ്റ്ലസ്, സനൂപ് പയ്യന്നൂർ, ജയൻ കൊടുങ്ങല്ലൂർ, അബ്ദുൽ മജീദ്, യു. പി. മുസ്തഫ , ഷഫീഖ് തലശ്ശേരി, പി. വി. അബ്ദുൽ റഹ്മാൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
കൺവീനർ അനിൽ ചിറക്കൽ സ്വാഗതവും ഇസ്മായിൽ കണ്ണൂർ നന്ദിയും പറഞ്ഞു. അനുശോചന പ്രമേയം മുക്താർ അവതരിപ്പിച്ചു. സജിൻ നിഷാൻ അവതാരകൻ ആയിരുന്നു. നവാസ് കണ്ണൂർ (പ്രോഗ്രാം കോർഡിനേറ്റർ), ഷൈജു പച്ച (നിയന്ത്രണം), ഷംസു തൃക്കരിപ്പൂർ (ക്യാമറ), റസ്സാക്, ജോയ്,രാജീവൻ പ്രഭാകരൻ, വിജേഷ്, ബഷീർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പരിപാടിയോടനുബന്ധിച്ച് നടന്ന ഗാനസന്ധ്യയും കലാപരിപാടികളും ഏറെ ആകർഷകമായിരുന്നു.