കുവൈത്തിലെത്തുന്നവർക്ക്​ മൂന്നുദിവസം നിർബന്ധിത ക്വാറൻറീൻ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വരുന്നവർ 48 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന നടത്തി​ നെഗറ്റീവ്​ തെളിയിക്കണം. നേരത്തെ 72 മണിക്കൂറിനുള്ളിൽ എടുത്താൽ മതിയായിരുന്നു. തിങ്കളാഴ്​ച വൈകീട്ട്​ ചേർന്ന കുവൈത്ത്​ മന്ത്രിസഭ യോഗത്തി​േൻറതാണ്​ തീരുമാനം. ഡിസംബർ 26 മുതലാണ്​ ഉത്തരവിന്​ പ്രാബല്യം. കുവൈത്തിലെത്തുന്നവർക്കുള്ള ക്വാറൻറീൻ ഏഴ്​ ദിവസമുള്ളത്​ പത്തുദിവസമാക്കി ഉയർത്തിയിട്ടുണ്ട്​.

72 മണിക്കൂർ കഴിഞ്ഞ്​ പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ്​ ആണെങ്കിൽ പുറത്തിറങ്ങാൻ അനുമതിയുണ്ടാകും. അതായത്​ മൂന്നുദിവസം നിർബന്ധിത ഹോം ക്വാറൻറീൻ അനുഷ്ടിക്കേണ്ടി വരും. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന്​ മന്ത്രിസഭ രാജ്യനിവാസികളോട്​ അഭ്യർഥിച്ചു.

Mediawings:

spot_img

Related Articles

Latest news