കണ്ണൂർ: വിദ്യാർഥികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന വിദ്യാർഥി ക്ഷേമകേന്ദ്രം കണ്ണൂർ സർവ്വകലാശാലയുടെ താവക്കര ആസ്ഥാനത്ത് ഫെബ്രുവരി 16ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽനിന്നുൾപ്പെടെ എത്തിച്ചേരുന്ന വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും ആവശ്യമായ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തീകരിക്കും വിധമാണ് വിദ്യാർഥിക്ഷേമ കേന്ദ്രം രൂപകൽപന ചെയ്തിരിക്കുന്നത്.
അഞ്ച് നിലകളിലായി 3189 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ ഫ്രണ്ട് ഓഫീസ്, വിശ്രമ കേന്ദ്രങ്ങൾ, സെമിനാർ ഹാളുകൾ, കാൻറീൻ, ക്രഷ്, ട്രാൻസ്ജെൻഡർ റൂം, അംഗ പരിമിതർക്കുള്ള സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പൂർണമായും കമ്പ്യൂട്ടർ ശൃംഖലകളാൽ ബന്ധിപ്പിച്ച ഓഫീസ് മുറികളും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗവും മനോഹരമായ രൂപകൽപനയും വിദ്യാർഥിക്ഷേമ കേന്ദ്രത്തെ വ്യത്യസ്തമാക്കുന്നു.
Media wings: കണ്ണൂര്